അമൃതം ജൈവ വളങ്ങൾ


അമൃതം ജീവാണു വളത്തിൽ അടങ്ങിയിരിക്കുന്ന അസോസ്പൈറില്ലം എന്ന ജീവാണു അന്തരീക്ഷത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പാക്യജനകം നിരന്തരമായി മണ്ണിൽ സംഭരിച് ചെടികൾക്ക് നൽകുക വഴി വളരെ മെച്ചപ്പെട്ട വിളവ് വര്ഷാവര്ഷങ്ങളോളം ലഭിക്കുവാൻ ഇടയാകുന്നു. മണ്ണിൽ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ഭാവക സംയുക്തങ്ങൾ ചെടികൾക്ക് വലിച്ചെടുക്കുവാൻ പറ്റുന്നവയല്ല. എന്നാൽ അമൃതം ബിഒഫെർട്ടിലൈസറിലെ ഫോസ്‌ഫോ ബാക്റ്റീരിയകൾ ഇത്തരം സംയുക്തങ്ങളെ ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഭാവക സംയുക്തങ്ങളാക്കുന്നു.


അമൃതം റൈസോബിയം


അന്തരീക്ഷത്തിലെ വാതക രൂപത്തിലുള്ള നൈട്രജനെ നൈട്രജനെസ് എൻസൈം ഉപയോഗിച് അമോണിയയാക്കി അമൃതം റൈസോബിയം മാറ്റുന്നു. പയറുവർഗ്ഗ സസ്യങ്ങൾക്ക് ഏറ്റവും ഉത്തമമാണിത്. ഇവ പയറുവർഗ്ഗ ചെടികളുടെ വേരുകളിൽ മുഴകൾ ഉണ്ടാക്കി അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയ രൂപത്തിലാക്കി അതിൽ നിക്ഷേപിക്കുന്നു. പയർ, ഉഴുന്ന്, ചെറുപയർ, തുവരപ്പയർ, നിലക്കടല, തോട്ടപ്പയർ, സെസ്‌ബാനിയ എന്നീ വിളകൾക്ക് അത്യുത്തമമാണ് ഈ ജീവാണുവളം. വളർച്ചക്കാവശ്യമായ നൈട്രജന്റെ 70% - 80% വരെ ചെടികൾക്ക് നൽകുവാൻ ഈ വളത്തിനു കഴിയുന്നു.

അമൃതം അസക്ടോ ബാക്ടർ


ഈ ജീവാണു മണ്ണിൽ സ്വതന്ത്രമായി വസിച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയ ആക്കി മാറ്റുന്നു. 20-25 കി.ഗ്രാം നൈട്രജൻ നൽകുവാൻ സഹായിക്കും. അതായത് വിളകളുടെ 30% നൈട്രജൻ ആവശ്യം നിറവേറ്റുവാൻ ഇവക്ക് സാധിക്കും കൂടാതെ ചെടികളുടെ വളർച്ചയെ സഹായിക്കുന്ന ചിലയിനം വിറ്റാമിനുകളായ ഇൻഡോൾ- അസറ്റിക് അമ്ലം, ജിബ്രാല്ലിക് അമ്ലം തുടങ്ങിയ സസ്യഹോർമോണുകളും ഇവയുത്പാദിപ്പിക്കുന്നു. കാരപ്രദേശങ്ങളിൽ കൃഷിചെയ്യുന്ന ഏതു വിളകൾക്കും ഈ ബാക്റ്റീരിയ അടങ്ങിയ വളം ഉപയോഗിക്കാം. ഇത് തെങ്ങ്, റബ്ബർ, മരച്ചീനി, കരിമ്പ്, ചോളം, ഗോതമ്പ്, പരുത്തി, കടല, പച്ചക്കറികൾ എന്നിവയ്ക്ക് ഏറ്റവും യോജിച്ചതാണ്.

അമൃതം അസോസ്പൈറില്ലം


അസറ്റോബാക്ടറിനെപ്പോലെ അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുവാൻ കഴിവുള്ള മറ്റൊരു ബാക്റ്റീരിയയാണിത്. തൈകൾ വേരുപിടിപ്പിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഇവ കൂടുതൽ ഉത്പാദിപ്പിക്കുന്നതിനാൽ കുരുമുളക്, കാപ്പി, ആന്തൂറിയം, ഓർക്കിഡ്, കുറ്റിമുല്ല, മറ്റു പൂചെടികൾ മുതലായ ചെടികളുടെ തൈകൾ ഉത്പാദിപ്പിക്കുന്നതിനും മറ്റും ഇവ ഉപയോഗിക്കുന്നു. പച്ചക്കറിക്കൃഷിക്ക് ഏറ്റവും ഉത്തമമായ ഒരു ജീവാണു വളമാണിത്. കൂടാതെ എല്ലാത്തരം വിളകൾക്കും അസോസ്പൈറില്ലം ഉപയോഗിക്കാവുന്നതാണ്.

അമൃതം ഫോസ്‌ഫോ ബാക്റ്റീരിയം


മണ്ണിൽ നിന്നും ചെടികൾക്ക് നേരിട്ട് ലഭിക്കാത്ത ഫോസ്ഫറസിനെ ചെടികൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാക്കുന്ന ജീവാണു വളമാണിത്. മണ്ണിൽ ഉപയോഗിക്കുന്ന ഫോസ്ഫറസ് വളത്തിന്റെ ഭൂരിഭാഗവും ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ ഇരുമ്പ്, അലുമിനിയം തുടങ്ങിയ മൂലകങ്ങളുമായി ചേർന്ന് മണ്ണിൽ സംയുക്തമായി കിടക്കുകയാണ്. അമൃതം ഫോസ്‌ഫോ ബാക്ടർ ജീവാണു വളം ഉപയോഗിക്കുമ്പോൾ മേല്പറഞ്ഞ സംയുക്തങ്ങളിൽ നിന്നും ഫോസ്ഫറസിനെ മോചിപ്പിച് ഉപയോഗ്യമായ രീതിയിൽ ചെടികൾക്ക് ലഭ്യമാക്കുന്ന ഈ ജീവാണു വളം തെങ്ങ്, നെല്ല്, കവുങ്ങ്, റബ്ബർ, മാവ് മുതലായ എല്ലാത്തരം വൃക്ഷങ്ങൾക്കും കൂടാതെ വാഴ, കിഴങ്ങു വർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജന ചെടികൾ, മറ്റു ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്.

അമൃതം വാം


ഇത് ചെടികളുടെ വേരുമായി ചേർന്നുവളരുന്ന മിത്രകുമിളാണ്. വേരുപടലത്തിനു സമീപം ഫോസ്‌ഫറൂസിനെ അധികരിക്കുന്നു. വേരുകളുടെ വളർച്ചയെയും വികസനത്തെയും ത്വരിതപ്പെടുത്തുന്നു. മണ്ണിൽ ഉപയോഗിക്കുന്ന ഫോസ്ഫറസ്, സൾഫർ, സിങ്ക്, കാൽസിയം എന്നീ വളങ്ങളുടെ ക്ഷമത വർദ്ധിപ്പിക്കുന്നു. വേരുകളുടെ ഇടയിൽ പ്രവർത്തിച്ച ഫോസ്ഫറസ് അയോണിനെ വലിച്ചെടുക്കുകയും വളരെ പതുക്കെ പുറത്തുവിടുകയും ചെയ്യുന്നു. കൂടാതെ ഇത് ഫംഗസ് രോഗങ്ങളെ ചെറുക്കുവാനും ഈർപ്പം നിലനിർത്തുവാനും ചെടികളെ സഹായിക്കുന്നു. നെല്ല്, തെങ്ങ്, മഞ്ഞൾ, വാഴ, കാപ്പി, തേയില, ഏലം, വാനില, ഓറഞ്ച, ഗ്രാമ്പൂ, പച്ചക്കറികൾ, കുറ്റിമുല്ല, പരുത്തി, നേഴ്സറി ചെടികൾ, പഴവർഗങ്ങൾ, ആയുർവേദചെടികൾ, പയറുവർഗങ്ങൾ, ചോളം, നിലക്കടല മുതലായ എല്ലാ വിളകൾക്കും ഏറ്റവും അനുയോജ്യമാണിത്.