ഞങ്ങളെക്കുറിച്


കാർഷിക മേഖലയിൽ ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും അതുവഴി ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കർഷകരുടെയും വരും തലമുറയുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനും വേണ്ടി 2005 ജനുവരി 1 ന് പുതുവര്ഷപ്പുലരിയിൽ ആരംഭിച്ച സ്ഥാപനമാണ് അമൃതം ബയോ. പേരുപോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരാത്തരീതിയിൽ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ജൈവകൃഷി ഉൽപ്പാദനമാണ് കമ്പനിയുടെ ലക്ഷ്യം. ഹരിതഭാരതം സമ്പന്നഭാരതം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാരതത്തിലെ കേരളസംസ്ഥാനത്തു പാലക്കാട് ജില്ലയിലെ വടക്കെഞ്ചേരിക്ക് സമീപം അഞ്ചുമൂർത്തിമംഗലത്തു ദേശീയപാത 47 ന് അഭിമുഖമായി ഏറ്റവും വലുതും അതിവിപുലവുമായ ജൈവജീവാണു വള നിർമാണ ഫാക്ടറി, ഗോഡൗൺ, ഓഫീസ്, മനുഷ്യരാശിയുടെ ഉത്ഭവം മുതൽ കൃഷിയുടെ ചരിത്രത്തിലൂടെയും വർത്തമാനകാലത്തിലൂടെയും ആധികാരിക വിവരണങ്ങൾ കോർത്തിണക്കിയ ആർട് ഗാല്ലറി, അത്യാധുനിക മൈക്രോബയോളജി, ലബോറട്ടറി, വിശാലമായ കോൺഫെറെൻസ് ഹാൾ, കാർഷിക പഠനകേന്ദ്രം എന്നീ സജീകരണങ്ങളോടെ അമൃതം ബയോ കർഷകന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമായേക്കാവുന്ന ജൈവ കാർഷിക മുന്നേറ്റ വികസന പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു.

സൗജന്യമായി മണ്ണുപരിശോധനക്കുള്ള സൗകര്യം അമൃതം ബയോയുടെ മാത്രം പ്രത്യേകതയാണ്. കൂടാതെ ജൈവ കാർഷിക വ്യവസായ വികസന പദ്ധതി, ജൈവകൃഷി സാധ്യതാ റിപോർട്ടുകൾ, ജൈവ കാർഷിക വ്യവസായ സംയോജിത പദ്ധതി, ജൈവ സാങ്കേതിക വിദ്യ പ്രചരിപ്പിക്കൽ എന്നിവ അമൃതം ബയോയെ ജൈവകാർഷികമേഖലയിൽ പുതുമയുള്ള ഒരു കാർഷിക സ്ഥാപനമാക്കി തീർത്തിരിക്കുന്നു.

തൽഫലമായി സ്ഥാപന ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഐഎസ്ഒ 9001-2000 സർട്ടിഫിക്കേഷൻ, ഏഷ്യയിൽ ആദ്യമായി പരിസ്ഥിതി സംരക്ഷണത്തിലുള്ള ഐഎസ്ഒ 14001-2004 സെർറ്റിഫിക്കേഷൻസ്, ഭാരതസർക്കാരിന്റെ ട്രേഡ്മാർക് & ലോഗോ അംഗീകാരം, സംസ്ഥാനകൃഷിവകുപ്പിന്റെ വിതരണ വിപണന അംഗീകാരം, ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് ഹ്യൂമൻ വെൽഫറിന്റെ പ്രഥമ ഹരിതശ്രീ അവാർഡ് അന്തർദേശീയ സംഘടനയായ ജുനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യയുടെ "കർമ്മസൂര്യ" അവാർഡും, വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ യങ് ബിസിനെസ്സ് മാൻ പുരസ്കാരം, കേരളകൗമുദിയുടെ രജതജൂബിലി പുരസ്കാരം 2010, വയലാർ രാമവർമ അവാർഡ്, കെ.എം.സി.സി. ദുബൈയുടെ അവാർഡ്, 2010 നവംബർ 14 ന് ശ്രീലങ്കയിലെ കൊളംബോ യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്, അബുദാബി ലിവ അഗ്രിക്കൾച്ചർ അവാർഡ് 2010. ഈ ചുരുങ്ങിയ കാലം കൊണ്ട് അമൃതം ബയോ നേടിയെടുക്കുകയുണ്ടായി. ലോകനിലവാരമുള്ള ഉൽപ്പന്നങ്ങളും കൃത്യതയാർന്ന വിതരണ വിപണന ശൃംഖലയും - കൂടാതെ ലക്ഷത്തിൽ പരം സംതൃപ്തരായ കർഷകരും ആണ് അമൃതം ബയോയെ ഈ നേട്ടത്തിന് പ്രാപ്തരാക്കിയത്.


Vision

To be the most preferred quality products supplier in india and overseas overall give preferance to soil health,crop productivity, and quality of life of coming generation.

Mission

Our mission is enhancing prosperity of whole over the world with the our logo "GREEN INDIA RICH INDIA" Strengthening R&D for innovative and sustainable agri solutions.


Biofertilizers

 • ഈ ജീവാണു വളത്തിലെ അസോസ്പൈറില്ലം അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുക്കുന്നു.
 • ഫോസ്ഫോബാക്റ്റീരിയകൾ ഫോസ്ഫുറൂസിനെ ചെടികൾക്കു ആഗിരണം ചെയ്യാൻ കഴിയുന്ന ഭാവക സംയുക്തങ്ങൾ ആക്കിമാറ്റുന്നു.
 • ട്രൈക്കോഡെർമ എന്ന കുമിളകൾ മണ്ണിലെ രോഗകാരികളെ ചെടികളിലെത്താതെ തടയുന്നു.

Sales Backup

 • ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്തു ഉത്പന്ന വിതരണം.
 • ഗുണമേന്മയിലും അളവിലും ഉറച്ച വാഗ്ദാനം.
 • ഏതവസരത്തിലും ഉപഭോക്‌തൃക്ഷേമ പ്രവർത്തനം.
 • ഉപഭോക്താവും ഫീൽഡ് ഓഫീസറും തമ്മിൽ നിരന്തര സമ്പർക്കം.

Mode of Payment

 • ഓർഡറിന്റെ പത്തു ശതമാനം അഡ്വാൻസ് തരേണ്ടതാണ്.
 • ബാക്കി തുക സാധനം എത്തിക്കുമ്പോഴും തരേണ്ടതാണ്.
 • തുക ഡിഡി ആയോ ചെക്ക് ആയോ കൈമാറാവുന്നതാണ്.
 • സെയിൽ ടാക്സും വിതരണ ചിലവും ഇതിൽ ഉൾപ്പെടുന്നു.

അമൃതം ജൈവവളം

നെല്ല്, തെങ്ങ്, കമുക്, വാഴ, കുരുമുളക്, റബ്ബർ, കാപ്പി, വാനില, മരച്ചീനി, ചോളം, ഗോതമ്പ്, പുകയില, ഏലം, പച്ചക്കറികൾ, പഴവർഗങ്ങൾ മുതലായ എല്ലാവിധ കൃഷികൾക്കും ഏറ്റവും അനുയോജ്യമായ വളമാണിത്. ഇതിൽ സസ്യവളർച്ചക്കും നല്ലവിളവിനും മണ്ണിനെ സമ്പുഷ്ടമാക്കത്തക്കരീതിയിൽ ആവശ്യമായ പാക്യജനകം, ഭാവകം, ക്ഷാരം എന്നിവ കൃത്യമായി അടങ്ങിയിരിക്കുന്നു. ട്രൈക്കോഡെർമ എന്ന ജൈവകുമിൾനാശിനി, അസോസ്പൈറില്ലം എന്ന നൈട്രജൻ ദായക ജീവാണു വളം, ഫോസ്ഫോബാക്റ്റീരിയ എന്ന ഫോസ്‌ഫേറ് ദായക ജീവാണു വളം, സ്യുഡോമോണസ് എന്ന ജൈവകുമിൾനാശിനി മുതലായവ കൂടാതെ കാൽസിയം,മഗ്‌നീഷ്യം, സൾഫർ എന്നിങ്ങനെ അനേകം അവശ്യ സൂക്ഷ്മമൂലകങ്ങളും ഇതിലുണ്ട്.